സു​ഹൃ​ത്ത് ആത്മഹത്യ ചെയ്തതിന്റെ മനോവിഷമം; ജീവനൊടുക്കാൻ ശ്രമിച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു 

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലായിരുന്ന യുവാവിനെ ഇന്നലെ മുറിയിലേക്ക് മാറ്റിയിരുന്നു
വി​ഷ്ണു
വി​ഷ്ണു

തൃശൂർ: സു​ഹൃ​ത്ത് ആത്മഹത്യ ചെയ്തതിന്റെ വിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. കൊടുങ്ങല്ലൂർ സ്വദേശി പ്ര​സാ​ദിന്റെ മ​ക​ൻ വി​ഷ്ണു​വാ​ണ്​ (25) മ​രി​ച്ച​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലായിരുന്ന യുവാവിനെ ഇന്നലെ മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. 

വി​ഷ്ണു​വിന്റെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ വി​ദ്യാ​ർ​ഥി ബു​ധ​നാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു. വിഷ്ണുവിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന അച്ഛനെ ജ്യൂ​സി​നാ​യി പു​റ​ത്തേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം വാ​തി​ല​ട​ച്ച് ബെ​ഡ് ഷീ​റ്റ്​ കൊ​ണ്ട് ഹു​ക്കി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com