പെട്രോള്‍ പമ്പില്‍ തീപിടിത്തം; ഒഴിവായത് വന്‍ അപകടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 10:16 PM  |  

Last Updated: 14th November 2021 10:16 PM  |   A+A-   |  

fire at petrol pump

പ്രതീകാത്മക ചിത്രം

 


കോഴിക്കോട്: വടകരയ്ക്കടുത്ത തിരുവള്ളൂരിലെ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിൽ തീപിടിത്തം. വൈകീട്ട് ആറരയോടെയാണ് തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെ​ട്രോൾ പമ്പിൻ്റെ മുൻഭാഗത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടർന്നത്.

ഫയർഫോഴ്സിന്റെയും പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടൽ കാരണം തീ പടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാനായി പമ്പിലുണ്ടായിരുന്നു.

പെട്രോൾ പമ്പിൻ്റെ ലൈറ്റ് ഘടിപ്പിച്ച സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്​ ഏറെ ശ്രമകരമായി തീയണച്ചു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ രാത്രി എട്ടുമണിയോടെയാണ്​ തീ കെടുത്തിയത്​.