കുറയാതെ വെള്ളക്കെട്ട്: ആലപ്പുഴയിൽ ഈ താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2021 07:19 AM  |  

Last Updated: 20th November 2021 07:20 AM  |   A+A-   |  

Holidays for educational institutions

എക്സ്പ്രസ് ചിത്രം

 

ആലപ്പുഴ: ശക്തമായ മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാടിന് പുറമേ കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് ഇന്ന് അവധി. 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിൻറെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു.