മലപ്പുറത്ത് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു; പെട്രോള്‍ ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു; വൈദ്യുതി ബന്ധം വിച്ഛേദിച്ചു

ടാങ്ക് പൊട്ടി പെട്രോള്‍ പുറത്തേക്ക് ഒഴുകുകയാണ്.
അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി / ടെലിവിഷന്‍ ദൃശ്യം
അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി / ടെലിവിഷന്‍ ദൃശ്യം

മലപ്പുറം: താനൂരില്‍ പെട്രോളുമായി വന്ന ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 

താനൂര്‍ നഗരത്തില്‍ വെച്ചാണ് ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് ടാങ്കര്‍ പൊട്ടി പെട്രോള്‍ ചോരുകയായിരുന്നു. അഗ്നിശമന സേനയും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. 

അപകടാവസ്ഥ ഒഴിവാക്കുന്നതിനായി റോഡില്‍ മണ്ണിടുന്നത് തുടരുകയാണ്. മലപ്പുറത്ത് നിന്ന് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍നിന്ന്  ഫയര്‍എഞ്ചിനുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പ്രദേശത്തെ മുഴുവന്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പരിസങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ മേഖലയിലെ കടകളെല്ലാം തന്നെ അടച്ചു. ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com