ആറുമാസം മുൻപ് മരിച്ച കണ്ടക്ടറെ 'സ്ഥലംമാറ്റി' കെഎസ്ആർടിസിയുടെ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 07:17 AM  |  

Last Updated: 16th October 2021 07:17 AM  |   A+A-   |  

ksrtc salary distribution

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ : ആറു മാസം മുമ്പ് മരിച്ചു പോയ കണ്ടക്ടറെ സ്ഥലംമാറ്റി കെഎസ്ആർടിസി. ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്മാനെ (36)  ആണ് സ്ഥലംമാറ്റിക്കൊണ്ട്  ഉത്തരവ് പുറപ്പെടുവിച്ചത്. 

ചേർത്തലയിൽ നിന്നും  എറണാകുളം ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. ഫസൽ റഹ്മാൻ മരിച്ച കാര്യം റിപ്പോർട്ട് ചെയ്തിരുന്നതാണ്.  സാങ്കേതിക പിഴവാണ് അബദ്ധത്തിന് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.