വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 08:50 PM  |  

Last Updated: 17th October 2021 08:50 PM  |   A+A-   |  

exam

ഫയല്‍ ചിത്രം


തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. എംജി യൂണിവേഴ്‌സിറ്റിയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. 

കാലിക്കറ്റ് സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു.  

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സര്‍വകലാശാലകളോട് നിര്‍ദേശിച്ചിരുന്നു. 

പ്ലസ് വണ്‍ പരീക്ഷ മാറ്റി, കോളജുകള്‍ തുറക്കില്ല

നാളെ മുതല്‍ ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന തീയതിയും മാറ്റി. ഒക്ടോബര്‍ 18ന് കോളജുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഒക്ടോബര്‍ 20ലേയ്ക്ക് നീട്ടി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.