ഭാര്യയേയും രണ്ടു മക്കളേയും ഷാഹുല്‍ രക്ഷപ്പെടുത്തി; ഒരാളെ രക്ഷിക്കാനായില്ല; ഏഴു വയസുകാരന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 02:55 PM  |  

Last Updated: 18th October 2021 02:58 PM  |   A+A-   |  

kokkayar6055443

കൊക്കയാര്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്് കാണാതായ നടത്തുന്ന തിരച്ചില്‍

 

ഇടുക്കി: കൊക്കയാര്‍ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ സച്ചുവിന്റെ മൃതദേഹമാണ് കണ്ടടുത്ത്. ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെ തിരിച്ചല്‍ നിര്‍ത്തി. കഴിഞ്ഞ ദിവസം കാണാതായ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. 

സച്ചുവിന്റെ വീടിന്റെ താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം മോര്‍ച്ചറിയേലക്ക് മാറ്റി. സച്ചുവിന്റെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഞ്ച് പേരെ രക്ഷപ്പെടുത്തി
 

ചെളിയില്‍ താണ മാതാപിതാക്കളേയും ഭാര്യയേയും രണ്ടു മക്കളേയും ഷാഹുല്‍ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനിടെ സച്ചുവിനെ കാണാതാവുകയും ചെയ്തു. രക്ഷപ്പെടുത്തുന്നതിനിടെ ഷാഹുലിന്റെ പിതാവിന്റെ കാലുകളൊടിഞ്ഞിരുന്നു.

കൊക്കയാര്‍ ഉരുള്‍പ്പൊട്ടലില്‍ കല്ലുപുരയ്ക്കല്‍ വീട്ടില്‍ ഫൗസിയ സിയാദ് (28), മക്കള്‍ അമീന്‍ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കള്‍ അഫ്‌സാര ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), ചിറയില്‍ വീട്ടില്‍ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.

ഷാജിയുടെ മൃതദേഹം കിലോമീറ്ററുകള്‍ അകലെ മണിമലയാറ്റില്‍നിന്നാണ് കണ്ടെത്തിയത്.