ട്വന്റി 20യും യുഡിഎഫും ഒന്നിച്ചു ; ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

പ്രാദേശിക കൂട്ടായ്മയായ ട്വന്റി-20 അരാഷ്ട്രീയമാണ് എന്നായിരുന്നു നേരത്തെ ഇടത്-വലത് മുന്നണികളുടെ നിലപാട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : ചെല്ലാനം പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി. പ്രസിഡന്റിനെതിരെ ട്വന്റി 20യും യുഡിഎഫും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ഒമ്പതിനെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്. 

ഇതോടെ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. 21 അംഗങ്ങളാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫിന് 9 സീറ്റ്, ട്വന്റി ട്വന്റിക്ക് 8 സീറ്റ്, യുഡിഎഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില. പ്രാദേശിക കൂട്ടായ്മയായ ട്വന്റി-20 അരാഷ്ട്രീയമാണ് എന്നായിരുന്നു നേരത്തെ ഇടത്-വലത് മുന്നണികളുടെ നിലപാട്. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും ഇവരെ മുന്നണികള്‍ അകറ്റി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇനി മാറ്റി നിര്‍ത്തേണ്ടതില്ല എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതേത്തുടർന്നാണ് ഇരു സഖ്യവും ചേർന്ന് ഇടതുമുന്നണിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്. ട്വന്റി-20 ക്ക് പ്രസിഡന്റ് പദവിയും യുഡിഎഫിന് വൈസ് പ്രസിഡന്റ് പദവിയും ലഭിക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com