തെരുവ് നായ്ക്കള്‍ക്ക് ഡ്യൂട്ടിയിട്ടു; പൊലീസുകാരോട് ഉപമിച്ച് വീഡിയോ; മൂന്ന് പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

പൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

തിരുവനന്തപുരം: പൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സിപിഒമാരായ ശ്രീജിത്, വിനോദ്, ഗ്രേഡ് എസ്‌ഐ ചന്ദ്രബാബു എന്നിവര്‍ക്കെതിരെയാണ് അച്ചടക്കനടപടി. 

തമാശയ്്ക്കാണ് ഇവര്‍ ഈ വിഡീയോ ചിത്രീകരിച്ചതെങ്കിലും പൊലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്ന സംഭവമാണിതെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുവീടിന്റെ മുന്നില്‍ കുറെ തെരുവ് നായ്ക്കള്‍ കിടക്കുന്നത് വീഡിയോയില്‍ കാണാം. പൊലീസുകാര്‍ക്ക് ഡ്യൂട്ടി നിര്‍ദേശിക്കുന്നതുപോലെ ഒരുനായ്ക്കളെയും പൊലീസുകാരായി ചിത്രീകരിച്ച് ഇന്ന സ്ഥലത്ത് ഡ്യൂട്ടി വീതിച്ച് നല്‍കുകയായാണ് വീഡിയോയില്‍ ഇവര്‍ ചെയ്യുന്നത്. 

അതിന് ശേഷം പൊലീസുകാര്‍ തന്നെ ഈ വീഡിയോ കാവല്‍ കരുനാഗപ്പള്ളി എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നീട് മറ്റുപല ഗ്രൂപ്പുകളിലും ഇത് വ്യാപകമായി പ്രചരിക്കുകയും  ചെയ്തു. കൊല്ലത്തെ ആംഡ് പൊലീസിലെ മൂന്ന പേരാണ് ഇത് ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് സംഭവം അന്വേഷിച്ച കൊല്ലം സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com