കളക്ഷന്‍ തുകയായ 31 ലക്ഷം രൂപയുമായി മുങ്ങി ബെവ്‌കോ ജീവനക്കാരന്‍, തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

നാല് ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയാണ് ഇയാളുടെ കയ്യിലുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പാലക്കാട്: ബിവറേജസ് ഔട്ട്‌ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം.  കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് കടന്നു കളഞ്ഞത്. നാല് ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയാണ് ഇയാളുടെ കയ്യിലുള്ളത്. 

മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആലത്തൂർ സ്വദേശിയാണ് ഗിരീഷ്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാല് ദിവസത്തെ കളക്ഷൻ തുകയുമായാണ് ഇയാൾ മുങ്ങിയത് ബാങ്ക് അവധിയായതിനാലാണ് പണം അടക്കാൻ കഴിഞ്ഞിരുന്നില്ല. ഷോപ്പ് മാനേജർ ഈ പണം  ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി കൊടുത്തുവിടുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പണവുമായി താൻ പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് ​ഗിരീഷ് അയച്ചു.  സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. വാളയാർ അതിർത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ കണ്ടെത്തിയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com