കോവിഡിന് പിന്നാലെ നിപയും; അതിർത്തികളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്

കോവിഡിന് പിന്നാലെ നിപയും; അതിർത്തികളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: കോവിഡിന് പിന്നാലെ കേരളത്തിൽ നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ അതിർത്തികളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചും പരിശോധന കർശനമാക്കിയും തമിഴ്നാട് സർക്കാർ. വടക്കൻ ജില്ലകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാനെത്തുന്നവർ വാളയാർ ഉൾപ്പെടെയുള്ള ചെക്പോസ്റ്റുകളിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയരാകണം. മതിയായ രേഖകളില്ലാതെ വരുന്നവരെ മടക്കി അയയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന നിലപാടിലാണ് അധികൃ‌തർ. 

കോവിഡ് ബാധിതരുടെ എണ്ണമുയർന്ന സാഹചര്യത്തിൽ പോലും അതിർത്തികളിൽ ഇളവുകൾ നൽകാൻ തമിഴ്നാട് തയാറായിരുന്നു. നിപയുടെ തീവ്രത കണക്കിലെടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. 

താപ പരിശോധന, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ ഫലം, രണ്ട് വാക്സിനെടുത്തതിന്റെ സാക്ഷ്യപത്രം, തമിഴ്നാട്ടിലേക്കുള്ള ഇ പാസ് തുടങ്ങിയ രേഖകളില്ലാത്തവർക്ക് മടങ്ങേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. വിട്ടുവീഴ്ചയില്ലാത്ത നടപടിക്കായി കൂടുതൽ ഉദ്യോഗസ്ഥരെയും അതിർത്തിയിൽ നിയോഗിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com