ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ചാണ് ഓടികൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മരം വീണത്
സ്‌കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ നിലയില്‍ / ടെലിവിഷന്‍ ചിത്രം
സ്‌കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ നിലയില്‍ / ടെലിവിഷന്‍ ചിത്രം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.  മരക്കമ്പുകള്‍ക്ക് അടിയില്‍പ്പെട്ടുപോയ  രണ്ട് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. താമരശ്ശേരി ചുരത്തില്‍ വെച്ചായിരുന്നു സംഭവം. 

ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ചാണ് ഓടികൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മരം വീണത്. 
ഇതേത്തുടർന്ന് ഒരുമണിക്കൂറോളം ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടു. 

പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടിപ്പര്‍ ഉപയോഗിച്ച് മരം റോഡരികിലേക്ക് തള്ളിമാറ്റി ഗതാഗതം ഭാഗികമായി പുനഃ:സ്ഥാപിച്ചു. പിന്നീട് ഫയര്‍ഫോഴ്സ് യൂണിറ്റ് മരം മുറിച്ച് മാറ്റിയ ശേഷമാണ്  ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com