നായ കുറുകെ ചാടി; ബൈക്കില്‍ നിന്ന് വീണ് എന്‍ജിനീയര്‍ മരിച്ചു

നായ കുറുകെ ചാടിയതിനെത്തുടര്‍ന്നു നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണ്  പഞ്ചായത്ത് എന്‍ജിനീയര്‍ മരിച്ചു
ജുവൈന പി. ഖാന്‍
ജുവൈന പി. ഖാന്‍

പാലക്കാട്: നായ കുറുകെ ചാടിയതിനെത്തുടര്‍ന്നു നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണ്  എന്‍ജിനീയര്‍ മരിച്ചു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്.കോട്ടയം ഈരാറ്റുപേട്ട പേഴുമുക്കാട്ടില്‍ പരീത് ബാവ ഖാന്റെ മകള്‍ ജുവൈന പി. ഖാന്‍ (46) ആണു മരിച്ചത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. 

ഭര്‍ത്താവും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് അധ്യാപകനുമായ അബ്ദുല്‍ ജമാലിനൊപ്പം ഷൊര്‍ണൂരില്‍ നിന്നു ചെറുതുരുത്തിയിലേക്കു പോകുമ്പോള്‍ കൊച്ചിപ്പാലത്തിനു സമീപമായിരുന്നു അപകടം.രാവിലെ പതിവു നടത്തത്തിനിറങ്ങിയ ജുവൈനയെ മഴ പെയ്തതിനാല്‍ കൂട്ടിക്കൊണ്ടു വരാന്‍ പോയതായിരുന്നു ജമാല്‍. മഴ മാറിയതോടെ ഇരുവരും ചെറുതുരുത്തിയിലെ മാര്‍ക്കറ്റിലേക്കു പോകുമ്പോഴാണ് അപകടം. ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com