കാലിലും ദേഹത്തും വ്രണം; ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 10:28 PM  |  

Last Updated: 21st September 2021 10:28 PM  |   A+A-   |  

ELEPHANT DIED AT ARALAM FARM

ആറളം ഫാമില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കൊമ്പനാന, ടെലിവിഷന്‍ ചിത്രം

 

കണ്ണൂര്‍: ആറളം ഫാമില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് പുഴക്കരയില്‍ ആന ചരിഞ്ഞത്. 

കാലിലും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഇന്നലെ മുതല്‍ ഫാമില്‍ കണ്ടിരുന്നത്. ഫാമിലെ പതിനേഴാം ബ്ലോക്കില്‍ ചീങ്കണ്ണിപ്പുഴയിലാണ് കൊമ്പനെ കണ്ടെത്തിയത്. 

കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം വന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ടു തന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സമയത്ത്  ചികിത്സ നല്‍കിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.