കണ്ണൂരില്‍ വന്‍ തീപിടിത്തം;   ഉദ്ഘാടനം ചെയ്യാനിരുന്ന 5 മുറികള്‍ കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 05:14 PM  |  

Last Updated: 26th September 2021 05:15 PM  |   A+A-   |  

kannur

തീപിടിത്തത്തിന്റെ വീഡിയോദൃശ്യം

 

കണ്ണൂര്‍: കണ്ണൂര്‍ താണയില്‍ വന്‍ തീപിടിത്തം. ദേശീയ പാതയില്‍ പൂട്ടിയിട്ട രണ്ട് കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

വൈകീട്ട് നാല് മണിക്കാണ് കണ്ണൂര്‍ നഗരത്തിന് ടിവിഎസ് ഗോഡൗണിന്റെ മുകളിലുള്ള കടയിലാണ് തീപിടിത്തം ഉണ്ടായത്. കടയില്‍ പണിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. അടുത്തമാസം ഉദ്ഘാടനം നടത്താനിരിക്കെ ഇന്റീരിര്‍ ജോലി പുരോഗമിക്കുകയായിരുന്നു. ഹോം അപ്ലയന്‍സ് ഷോറൂമാണ് കത്തിനശിച്ചത്.

തീപിടിത്തിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കണ്ണൂരില്‍ നിന്ന് മൂന്ന് ഫയര്‍ എന്‍ജിന്‍ എത്തി തീയണച്ചു. 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.