കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍ ; നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്കും തീവണ്ടി

നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്കും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍. ട്രെയിനുകള്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഓടിത്തുടങ്ങും. പൂര്‍ണമായും റിസര്‍വേഷന്‍ കോച്ചുകളാണ് രണ്ടുട്രെയിനുകളിലും. ആകെ പത്തു കോച്ചുകളാണുള്ളത്. 

കോട്ടയത്തു നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 11. 45 ന് നിലമ്പൂരിലെത്തും. നിലമ്പൂരില്‍ നിന്നും വൈകീട്ട് 3.10 ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 10.15 ന് കോട്ടയത്തെത്തും. ട്രെയിനുകളില്‍ പത്ത് കോച്ചുകള്‍ക്ക് പുറമെ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്. 

ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, അങ്കമാലി, കറുകുറ്റി, ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, തൃശൂര്‍, പൂങ്കുന്നം, മുളങ്കുന്നത്തുകാവ്, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. 

ഈ രണ്ട് ട്രെയിനുകള്‍ക്ക് പുറമെ, നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്കും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.35 ന് കോട്ടയത്തെത്തും. ഒക്ടോബര്‍ ആറു മുതലാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com