പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 06:05 PM  |  

Last Updated: 30th September 2021 06:05 PM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുവഴി കിണാശ്ശേരിയില്‍ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. 

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. കല്ലുവഴി സെന്ററില്‍ വച്ചാണ് ദിലീപിന് കുത്തേറ്റത്. കല്ലുവഴി സെന്ററില്‍ ബസ് കാത്തുനിന്ന  ദിലീപിനെ ബൈക്കിലെത്തിയ ശ്രീനു മോന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദിലീപിന്റെ വയറിനും, കഴുത്തിലുമാണ് കുത്തേറ്റത്. കുത്തേറ്റ ദിലീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.