തൃശൂര്‍: തൃശൂര്‍ ചേറ്റുവയില്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ഗില്‍ബര്‍ട്ട് (54) വര്‍ഗീസ് (46) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ രക്ഷപ്പെട്ടിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോള്‍ തിങ്കളാഴ്ച്ച വൈകിട്ട് ആറോടെയാണ് സംഭവം. യന്ത്രം തകരാറായതിനെ തുടര്‍ന്ന് വഞ്ചി തിരയില്‍ പെട്ട് മറിയുകയായിരുന്നു. ബ്ലാങ്ങാട് ബീച്ചില്‍ നിന്നാണ് ആറംഗ സംഘം കടലില്‍ പോയത്. ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിനു സമീപത്ത് വെച്ചാണ് വഞ്ചി മറിഞ്ഞത്. അപകടത്തില്‍പ്പെട്ട നാലുപേര്‍ നീന്തിരക്ഷപ്പെടുകയായിരുന്നു. മറ്റുരണ്ടുപേര്ക്കുള്ള തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവരുടെ തകര്‍ന്ന ഫൈബര്‍ വഞ്ചിയും വലയുമുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നും ഇന്നും തിരച്ചില്‍ നടത്തുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ