റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു സ്ത്രീകള്‍ക്ക് തോട്ടില്‍ വീണ് പരിക്കേറ്റു

ട്രെയിന്‍ വരുന്നത് കണ്ട് മാറിയപ്പോഴാണ് ഇവര്‍ തോട്ടില്‍ വീണതെന്നാണ് പറയപ്പെടുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു സ്ത്രീകള്‍ തോട്ടില്‍ വീണ് പരിക്കേറ്റു. ട്രെയിന്‍ വരുന്നത് കണ്ട് മാറിയപ്പോഴാണ് ഇവര്‍ തോട്ടില്‍ വീണതെന്നാണ് പറയുന്നത്. ചാലക്കുടി വി ആര്‍ പുരത്താണ് സംഭവം. 

ദേവീകൃഷ്ണ ( 28), ഫൗസിയ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ദേവീകൃഷ്ണയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.  ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. റോഡില്‍ വെള്ളം നിറഞ്ഞതിനാലാണ് റെയില്‍വേ ട്രാക്കിലൂടെ നടന്നതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com