ഏഴ് വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ ആയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍:  ഏഴു വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച ചാലിശ്ശേരി സ്വദേശി പിടിയില്‍. തൃത്താല പൊലീസാണ് ഇയാളെ പിടികൂടിയത്. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി സിറാജുദ്ദീന്‍ (30) ആണ് പിടിയിലായത്. ജൂണ്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ ആയിരുന്നു. കൂറ്റനാട്‌വെച്ച് തൃത്താല സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടികള്‍, പ്രതിയെ കോടതിയില്‍ ഹാജരാക്കി ഒറ്റപ്പാലം ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com