'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'- നിർണായക ഉത്തരവുമായി ഹൈക്കോടതി 

ഇവർ മതരഹിതരാണെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സർക്കാർ നയവും മാനദണ്ഡവും പുതുക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഇങ്ങനെയുള്ളവരെ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. 

മതമില്ലാത്തതിന്റെ പേരിൽ ഇവരെ മാറ്റി നിർത്തരുതെന്നും കോടതി വ്യക്തമാക്കി. മതമില്ലാത്തതിന്റെ പേരിൽ സാമ്പത്തിക സംവരണം നിഷേധിക്കപ്പെട്ട വ്യക്തി നൽകിയ ഹർജി പരി​ഗണിക്കവേയാണ് ജസ്റ്റിസ് വിജെ അരുൺ അധ്യക്ഷനായ ബഞ്ചിന്റെ നിർണായക ഉത്തരവ്. 

ഇവർ മതരഹിതരാണെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സർക്കാർ നയവും മാനദണ്ഡവും പുതുക്കണം. മതരഹിതരുടെ അവകാശങ്ങൾ തടയരുതെന്നും ഉത്തരവിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com