കൊട്ടിയൂരില്‍  ഉരുള്‍പൊട്ടിയെന്ന് സംശയം; ബാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

ബാവലി പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ ഉരുള്‍പൊട്ടിയെന്നു സംശയിക്കുന്നത്
ബാബലി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍
ബാബലി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍

കണ്ണൂര്‍: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നു സംശയം. ബാവലി പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ ഉരുള്‍പൊട്ടിയെന്നു സംശയിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്തിരുന്നു. രാത്രി 7.30ഓടെയാണ് പുഴയില്‍ വെള്ളം ഉയരുന്നതായി കണ്ടത്. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധനയും നിരീക്ഷണവും നടത്തി.

കൊട്ടിയൂര്‍ ടൗണിന് സമീപത്തെ പാലത്തിന്റെ മുകളില്‍ വരെ വെള്ളം ഉയര്‍ന്നു. പാമ്പറപ്പാന്‍ പാലത്തിന് മുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com