മോശം അനുഭവമുണ്ടായെന്ന് പരാതികൾ; വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇനി സ്ത്രീയാത്രക്കാർ മാത്രം 

കെഎസ്ആർടിസി ബസിൽ വനിത കണ്ടക്ടറുടെ സീറ്റിനരികിൽ സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന പരാതിയെത്തുടർന്നാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വനിത കണ്ടക്ടർമാരുള്ള കെഎസ്ആർടിസി ബസിൽ  കണ്ടക്ടറുടെ സീറ്റിനരികിൽ സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് രണ്ടുവർഷംമുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നു. 

ഒപ്പമിരുന്ന പുരുഷയാത്രക്കാരിൽനിന്ന് മോശം അനുഭവമുണ്ടായതായി ചില വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടിരുന്നു. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന വനിതാ കണ്ടക്ടർമാരുടെ ആവശ്യം പരി​ഗണിച്ചാണ് നടപടി. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണ് ക്രമീകരണമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. 

ബസിൽ വാതിലിനുസമീപം രണ്ടുപേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിലാണ് കണ്ടക്ടർക്ക് സീറ്റ് അനുവദിച്ചിട്ടുള്ളത്. അതേസമയം വനിതാ കണ്ടക്ടറാണ് ബസിലുള്ളതെങ്കിൽ പുരുഷന്മാർക്ക് സീറ്റ് നഷ്ടമാകും. ഈ നടപടി അപരിഷ്‌കൃതമായ സംവിധാനമാണെന്നും വിമർശനമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com