യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കി; മാരകായുധങ്ങളുമായി നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കള്‍, അറസ്റ്റ്

യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി
അറസ്റ്റിലായ യുവാക്കള്‍
അറസ്റ്റിലായ യുവാക്കള്‍


അടിമാലി: യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. മാരകായുധങ്ങളുമായി അടിമാലി ടൗണിലാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാറ്റുപാറ വരക് കാലായില്‍ അനുരാഗ് (27), വാളറ മുടവംമറ്റത്തില്‍ രഞ്ജിത്ത് (31), വാളറ കാട്ടാറുകുടിയില്‍ അരുണ്‍ (28) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.

ചൊവ്വാഴ്ച രാത്രി 7.30ന് അടിമാലി കോടതി റോഡിലാണ് ഇരു സംഘങ്ങളിലായി പത്തോളം യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്.
വടിവാള്‍, ബേസ്‌ബോള്‍ ബാറ്റ്, ഇരുമ്പ് പൈപ്പ്, ബോള്‍ വെല്‍ഡ് ചെയ്ത ചെയിനിന്‍ തുടങ്ങിയവയുമാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. 

അടിമാലിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ യുവതിയും യുവാവും സ്ഥാപനത്തില്‍നിന്ന് സെല്‍ഫി എടുത്തു. ഇത് സ്റ്റാറ്റസ് ആക്കിയതിനെ തുടര്‍ന്ന് യുവതിയുടെ കാമുകനുമായും സഹോദരനുമായും ഒരാഴ്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. യുവാവിന്റെ വീട്ടില്‍ എത്തി മുന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com