പൊലീസിനെ വെട്ടിച്ചു കടന്നു, കാറുമായി ഓവുചാലിൽ വീണു; കുപ്രസിദ്ധ കുറ്റവാളി വണ്ടിയിൽ നിന്ന് ഇറങ്ങിയോടി 

വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് കാറില്‍ കടന്നുകളഞ്ഞ ഇയാൾ റോഡരികിലെ ഓവുചാലില്‍ വീഴുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്; പൊലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് കുപ്രസിദ്ധ കുറ്റവാളി. പൊലീസിന് പിടികൊടുക്കാതിരിക്കാൻ ഇയാൾ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.  കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ പനയാല്‍ പെരിയാട്ടടുക്കയിലെ എ.എച്ച്.ഹാഷിം (41) ആണ് രക്ഷപ്പെട്ടത്. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് കാറില്‍ കടന്നുകളഞ്ഞ ഇയാൾ റോഡരികിലെ ഓവുചാലില്‍ വീഴുകയായിരുന്നു

കര്‍ണാടകയില്‍ രണ്ട് കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഹാഷിം. ഇയാൾ കാസര്‍കോട്ടെത്തിയതിനു പിന്നാലെ കര്‍ണാടക പൊലീസ് കാസര്‍കോട് പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് ചന്ദ്രഗിരി കവലയില്‍ പരിശോധന ഏര്‍പ്പെടുത്തി. അതിനിടെ കാറുമായി എത്തിയ ഹഷീം പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. 

ഇതോടെ പൊലീസ് ഇയാളുടെ പിന്നാലെ കൂടി. കെഎസ്ടിപി റോഡിലൂടെ അമിത വേഗത്തില്‍ ഓടിച്ചു പോയ കാര്‍ പുലിക്കുന്ന് റോഡിലൂടെ മുന്നോട്ട് പോയി തളങ്കര സിറാമിക്‌സ് റോഡിലേക്ക് കടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് പതിച്ചത്. കാറിനു പിന്നാലെയുണ്ടായിരുന്ന പോലീസ് വണ്ടിയില്‍ നിന്നിറങ്ങി അപകടത്തില്‍ പെട്ട കാറിനടുത്തേക്ക് എത്തിയപ്പോഴേക്കും പ്രതി കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് സമീപത്തെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലടക്കം പരിശോധന നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല. ഹാഷിമിനെ കണ്ടെത്താന്‍ കര്‍ണാടക പൊലീസും കാസര്‍കോട് ടൗണ്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com