'യോജിപ്പില്ല'; അബ്ദുള്‍ വഹാബിനെ തള്ളി മുസ്ലിം ലീഗ്, വിശദീകരണം തേടും

കേന്ദ്രമന്ത്രി വി മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്  രാജ്യസഭയില്‍ പി വി അബ്ദുള്‍ വഹാബ് പറഞ്ഞത്
അബ്ദുള്‍ വഹാബും സാദിഖലി തങ്ങളും/ ഫെയ്‌സ്ബുക്ക് ചിത്രം
അബ്ദുള്‍ വഹാബും സാദിഖലി തങ്ങളും/ ഫെയ്‌സ്ബുക്ക് ചിത്രം

മലപ്പുറം: കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തിയ പി വി അബ്ദുള്‍ വഹാബ് എംപിയെ തള്ളി മുസ്ലിം ലീഗ്. വഹാബിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രസ്താവനയില്‍ അബ്ദുള്‍ വഹാബിനോട് വിശദീകരണം തേടുമെന്നും സാദിഖലി തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കേന്ദ്രമന്ത്രി വി മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇന്നലെ രാജ്യസഭയില്‍ ലീഗ് എംപി പി വി അബ്ദുള്‍ വഹാബ് പറഞ്ഞത്. ഡല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് വി മുരളീധരന്‍. കേരളത്തില്‍ വന്നാല്‍ ഇടതുസര്‍ക്കാരിനെ വിമര്‍ശിക്കുന്നു. മുരളീധരന്റെ സംസ്ഥാന സര്‍ക്കാരിനെതിരായ  വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും പി വി അബ്ദുള്‍ വഹാബ് പറഞ്ഞു.

അബ്ദുള്‍ വഹാബിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി വിമര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി മുരളീധരനെ പുകഴ്ത്തിക്കൊണ്ടുള്ള അബ്ദുള്‍ വഹാബിന്റെ പ്രസ്താവനയില്‍ ലീഗ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com