ഇതാ പുതിയ ചിലന്തിയും തേരട്ടയും; ജന്തുശാസ്ത്ര ഗവേഷണത്തില്‍ കണ്ടെത്തല്‍

വയനാട് വന്യജീവിസങ്കേതത്തില്‍നിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ നിന്നും പുതിയ ഇനം തേരട്ടയേയും കണ്ടെത്തി
പുതിയ ചിലന്തിയും തേരട്ടയും
പുതിയ ചിലന്തിയും തേരട്ടയും

തൃശൂര്‍: വയനാട് വന്യജീവിസങ്കേതത്തില്‍നിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ നിന്നും പുതിയ ഇനം തേരട്ടയേയും കണ്ടെത്തി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്. 

വയനാട് വന്യജീവിസങ്കേതത്തിലെ തോര്‍പ്പെട്ടി റേഞ്ചില്‍ നിന്നും കിട്ടിയ പുതിയ ചിലന്തിക്ക് കാര്‍ഹോട്ട്‌സ് തോല്‍പെട്ടിയെന്‍സിസ്  എന്ന ശാസ്ത്ര നാമമാണ് നല്‍കിയിരിക്കുന്നത്.  ഇതുവരെ 287 ഇനം ചാട്ട ചിലന്തികളെയാണ് ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ജന്തു ശാസ്ത്ര വിഭാഗം മേധാവി ഡോ. സുധികുമാര്‍ എ. വി. യുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ തൃശൂര്‍ വിമല കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. സുധി പി .പി., ഗവേഷണ വിദ്യാര്‍ത്ഥി നഫിന്‍ കെ. എസ്. , മദ്രാസ് ലയോള കോളജിലെ ശലക ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ കാലേബ് എന്നിവര്‍ പങ്കാളികളായി. 

കേരളത്തിലെ തേരട്ട വൈവിധ്യം മനസിലാക്കാനുള്ള പഠനത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടത്തിയ പഠനത്തിലാണ് പുതിയ ഇനം തേരട്ടയെ കണ്ടെത്തിയത്. ഡെലാര്‍ത്യം അനോമലന്‍സ് എന്ന ശാസ്ത്ര നാമം നല്‍കി. ക്രൈസ്റ്റ്‌കോളജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിനി അശ്വതി ദാസ്, തൃശൂര്‍ കേരള വര്‍മ്മ കോളജിലെ ജന്തു ശാസ്ത്ര വിഭാഗം അധ്യാപിക ഡോ. ഉഷ ഭഗീരഥന്‍, റഷ്യന്‍ അക്കാദമി ഓഫ് സയന്‍സ് ലെ തേരട്ട ഗവേഷകനായ ഡോ. സെര്‍ജി ഗോളോവാച്ച് എന്നിവര്‍ ഈ പഠനത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com