പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; ഡിജിപി ക്ഷമ പറഞ്ഞെന്ന് ജയചന്ദ്രന്‍

ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ എട്ടുവയസുകാരിയോടും അച്ഛനോടും ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത്
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: വീഡിയോ ദൃശ്യം
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: വീഡിയോ ദൃശ്യം

തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ ഡിജിപി അനില്‍ കാന്ത് നേരിട്ട് ക്ഷമ പറഞ്ഞതായി എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രന്‍. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായും ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ ഡിജിപി ക്ഷമ പറഞ്ഞിട്ടില്ലെന്നും പൊലീസ് ആസ്ഥാനത്ത് എത്തിയ ജയചന്ദ്രനും എട്ടുവയസുകാരി മകള്‍ക്കും ഡിജിപിയെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഡിജിപിയുടെ ഓഫീസ് അറിയിച്ചു

ഡിജിപിയെ കാണാന്‍ ഇന്ന ഉച്ചയോടെ എട്ടുവയസ്സുകാരി മകളും അച്ഛന്‍ ജയചന്ദ്രനും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഡിജിപി ക്ഷമ ചോദിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് നേരിട്ടുകണ്ട് ആവശ്യപ്പെടാനായാണ് അവര്‍ എത്തിയത്. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി നിര്‍ദേശിച്ചതായും ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com