കോട്ടയം: അച്ഛനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. കോട്ടയം വെള്ളൂർ സ്വദേശിയായ 25കാരൻ അഖിൽ ഓമനക്കുട്ടനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തിൽ മനംനൊന്താണ് അഖിൽ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നു കണ്ടെടുത്തു.
പാമ്പാടിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഖിൽ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ