36,000 അപേക്ഷ; കോവിഡ് നഷ്ടപരിഹാരം രണ്ടുദിവസത്തിനകം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം 

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ക്യാമ്പുകളും ഭവനസന്ദര്‍ശനങ്ങളും നടത്തി തുക കൈമാറാനാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. 36,000 പേരാണ് 50000 രൂപയുടെ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞാഴ്ച കോവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ എന്തുകൊണ്ടാണ് കുറവെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ എത്തി നഷ്ടപരിഹാരത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കൈമാറണമെന്നും കേരളത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. 

പല സംസ്ഥാനങ്ങളിലും കോവിഡ് മൂലം മരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ചോദ്യം. കേരളത്തില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ 60% മാത്രമാണ്  സഹായത്തിനായി അപേക്ഷിച്ചിട്ടുള്ളതെന്നും കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും കോടതി ആവര്‍ത്തിച്ചു. കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാനിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com