കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് 460 കിലോ കഞ്ചാവ്, അഞ്ചു കോടി വില; തൃശൂരില്‍ വന്‍ ലഹരി വേട്ട

വിപണിയില്‍ അഞ്ചുകോടി രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു
കൊടകരയില്‍ കഞ്ചാവുമായി പിടിയിലായവര്‍
കൊടകരയില്‍ കഞ്ചാവുമായി പിടിയിലായവര്‍


തൃശൂര്‍: കൊടകരയില്‍ നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേര്‍ പൊലീസ് പിടിയിലായി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നാണ് വിവരം.

കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, മലപ്പുറം പൊന്നാനി സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നു വെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയില്‍ പരിശോധന ശക്തമാക്കിയിരുന്നു. ചാലക്കുടി ഡിവൈഎസ്പി .സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരക്ക് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. 

ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അഞ്ച് കോടി രൂപയോളം ചില്ലറവിപണിയില്‍ വിലവരുന്ന മുന്തിയ ഇനംകഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലിസ് അറിയിച്ചു. കൂടുതല്‍ വിരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com