കോവിഡ് കേസുകൾ കൂടുന്നു; ഇന്ന് 1500ലേറെ രോ​ഗികൾ, നാല് മരണം 

11.39 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1544 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ടിപിആർ 10 കടന്നു. 11.39 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് നാല് മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

ഇന്നും ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളം ജില്ലയിലാണ്. 481 പേർക്കാണ് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 220 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 43 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് രേഖപ്പെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com