പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് നോട്ടീസ് അയച്ചു. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. 

തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജിനോട് കഴിഞ്ഞ മാസം 29 ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. 

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന പി സി ജോര്‍ജ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരുന്നു. 
കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചോയെന്നറിയാന്‍ ജോര്‍ജ് തൃക്കാക്കരയില്‍ നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും  പൊലീസ് പരിശോധിച്ചിരുന്നു. 

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ലെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്. പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് പി സി ജോര്‍ജും അറിയിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com