എസ്എസ്എൽസി പരീക്ഷാഫലം നാളെ; റിസൾട്ട് എങ്ങനെ അറിയാം? 

നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി ആർ ചേംബറിൽ വച്ചാണ് പ്രഖ്യാപനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം നാളെ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി ആർ ചേംബറിൽ വച്ചാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. 

ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫലമറിയാൻ ഔദ്യോഗിക വെബ്സൈറ്റ് ആയ http://keralaresults.nic.in അല്ലെങ്കിൽ http://keralapareekshabhavan.in സന്ദർശിക്കുക. ഹോംപേജിൽ, 'Kerala SSLC Result 2022'എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ എന്നിവ സമർപ്പിക്കണം. തുടർന്ന് എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം.

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. 4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതി. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവർത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു കഴിഞ്ഞ വർഷം. 99.47 ആയിരുന്നു വിജയശതമാനം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com