ഷാജ് കിരണ്‍ മടങ്ങിയെത്തി; ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഷാജ്കിരണും സുഹൃത്ത് ഇബ്രാഹിമും കേരളത്തില്‍ നിന്ന് മുങ്ങിയിരുന്നു
ഷാജ് കിരണ്‍, സ്വപ്‌ന സുരേഷ്/ ഫയല്‍
ഷാജ് കിരണ്‍, സ്വപ്‌ന സുരേഷ്/ ഫയല്‍

കൊച്ചി: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്തുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു. 

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ നോട്ടീസ് നല്‍കി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്നും കോടതിയും വ്യക്തമാക്കിയിരുന്നു.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഷാജ്കിരണും സുഹൃത്ത് ഇബ്രാഹിമും കേരളത്തില്‍ നിന്ന് മുങ്ങിയിരുന്നു. ഫോണിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി തമിഴ്‌നാട്ടിലേക്ക് പോയെന്നായിരുന്നു വിശദീകരണം. ഇന്നലെ മടങ്ങിയെത്തിയതായും ഷാജ് കിരണ്‍ പറഞ്ഞു. കേസില്‍ ഇരുവരും പ്രതികളല്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ മടങ്ങിയെത്തിയത്

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി കെടി ജലീലാണ് പരാതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com