യുഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്‍കാന്‍ സിപിഐഎം; ഇന്ന് കല്‍പ്പറ്റയില്‍ ശക്തിപ്രകടനം

ശനിയാഴ്ച കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൽപ്പറ്റ: യുഡിഎഫ് പ്രതിഷേധ മാർച്ചിന് മറുപടി നൽകാൻ ഇന്ന് കൽപ്പറ്റയിൽ സിപിഐഎം ശക്തിപ്രകടനം നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധം. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതികരണം. ശനിയാഴ്ച കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചിരുന്നു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക്‌ ‌കയറാനും ശ്രമിച്ചു. 

കല്ലും വടികളുമായാണ് പ്രവർത്തകർ എത്തിയത്. ദേശാഭിമാനി ജില്ലാ ബ്യൂറോ ഓഫീസിന്‌ സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്‌ക്ക്‌ പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്‌ച്ചതോടെയാണ്‌ പ്രവർത്തകർ പിന്തിരിഞ്ഞത്‌.

എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും സംസ്ഥാന സെന്റർ യോഗത്തിൽ നടപടി തീരുമാനിക്കുക. അഞ്ച് എസ്എഫ്ഐ പ്രവർത്തകർ കൂടി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. അക്രമ സംഭവത്തിൽ 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com