സ്ത്രീവിരുദ്ധ സര്‍ക്കുലര്‍: ടൂറിസം ഡയറക്ടറെ മാറ്റി, പി ബി നൂഹിന് ചുമതല

ടൂറിസം വകുപ്പിലെ വിവാദമായ സ്ത്രീവിരുദ്ധ സര്‍ക്കുലര്‍ ഇറക്കിയതില്‍ ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജയെ മാറ്റി.
മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫെയ്‌സ്ബുക്ക്
മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫെയ്‌സ്ബുക്ക്


തിരുവനന്തപുരം: ടൂറിസം വകുപ്പിലെ വിവാദമായ സ്ത്രീവിരുദ്ധ സര്‍ക്കുലര്‍ ഇറക്കിയതില്‍ ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജയെ മാറ്റി. പി ബി നൂഹിന് പകരം ചുമതല നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് എതിരായി പരാതി നല്‍കുന്ന വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ തേടാനായിരുന്നു സര്‍ക്കുലര്‍. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് സര്‍ക്കുലര്‍ റദ്ദാക്കിയിരുന്നു. 

സര്‍ക്കാര്‍ നയങ്ങള്‍ക്കും വനിതാ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് കണ്ടാണ് സര്‍ക്കുലര്‍ റദ്ദാക്കിയത്. ടൂറിസം ഡയറക്ടറില്‍ നിന്ന് മന്ത്രി വിശദീകരണം തേടിയിരുന്നു. 

ചില ജീവനക്കാര്‍ അടിസ്ഥാനഹരിതമായ പരാതികള്‍ ഉന്നയിക്കുന്നെന്നും വ്യാജ പരാതികള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന സാഹചര്യത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടി എടുക്കുകയും വേണമെന്നായിരുന്നു ഡയറക്ടറുടെ നിര്‍ദേശം. വിഷയത്തില്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്ടറുടെ സര്‍ക്കുലറിലുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com