കല്‍പ്പറ്റ: പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി വി സനൂപ് (26) ആണ് അറസ്റ്റിലായത്.
പുല്‍പ്പള്ളി സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്. പഠന സമയത്തുള്ള പരിചയം വെച്ച് ഇയാള്‍ യുവതിയുമായി അടുക്കുകയും പ്രണയം നടിച്ച് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്ലോഡ് ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പരാതി. കഴിഞ്ഞ 21നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ