ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ഡ്രൈവറും കണ്ടക്ടറും മുങ്ങി; കെ സ്വിഫ്റ്റ് പുറപ്പെടാന്‍ വൈകി, നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ടയില്‍ നിന്നു വൈകുന്നേരം അഞ്ചിന് മംഗളൂരുവിന് പുറപ്പെടേണ്ട ബസാണ് മണിക്കൂറുകളോളം വൈകിയത്
സ്വിഫ്റ്റ് ബസ്
സ്വിഫ്റ്റ് ബസ്


പത്തനംതിട്ട: കെ സ്വിഫ്റ്റ് ബസ് പുറപ്പെടാന്‍ വൈകിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. പത്തനംതിട്ട ഡിപ്പോയില്‍ നിന്നു ഇന്നലെ കെ സ്വിഫ്റ്റ് ബസ് യാത്ര പുറപ്പെടാന്‍ വൈകിയിരുന്നു. താത്കാലിക ജീവനക്കാര്‍ക്ക് എതിരെ എടിഒ ആണ് മാനേജ്‌മെന്റിനോട് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

പത്തനംതിട്ടയില്‍ നിന്നു വൈകുന്നേരം അഞ്ചിന് മംഗളൂരുവിന് പുറപ്പെടേണ്ട ബസാണ് മണിക്കൂറുകളോളം വൈകിയത്. ഡ്യൂട്ടിക്ക് മുന്‍കൂട്ടി നിശ്ചയിച്ച താല്‍ക്കാലിക ജീവനക്കാര്‍ എത്താത്തതായിരുന്നു കാരണം. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ഇരുവരും മുങ്ങിയത്.

പത്തനാപുരത്ത് നിന്നു പകരം ജീവക്കാരെ എത്തിച്ച് യാത്ര ആരംഭിച്ചപ്പോഴേക്കും ഒന്‍പതുമണി കഴിഞ്ഞു. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ വൈകിയതിന് പത്തനംതിട്ട എടിഒയോട് കെഎസ്ആര്‍ടിസി സിഎംഡി വിശദീകരണം തേടി. 

ജീനക്കാര്‍ സ്ഥാപനത്തിന് അപകീര്‍ത്തി വരുത്തുകയും ജോലിയില്‍ വീഴ്ച്ച വരുത്തുകയും ചെയ്‌തെന്നാണ് എടിഒ റിപ്പോര്‍ട്ട് നല്‍കിത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജോലിക്ക് എത്താഞ്ഞതെന്നാണ് ജീവനക്കാരുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com