ട്രാവല്‍ ഹബ്ബ്, മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം, ആശുപത്രി; തൃക്കാക്കരയില്‍ എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്നു 
എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്നു 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കെ റെയിലും, മെട്രോയും, വാട്ടര്‍ മെട്രോയും ഒന്നിക്കുന്ന ഒരു ട്രാവല്‍ ഹബ്ബായി തൃക്കാക്കരയെ മാറ്റുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. തൃക്കാക്കര മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രകടനപത്രിക പുറത്തിറക്കി.

കേരളത്തിനൊപ്പം കുതിക്കാന്‍ തൃക്കാക്കരയും എന്ന പേരിലാണ് എല്‍ഡിഎഫ് പ്രകടനപത്രിക. വിനോദ-വാണിജ്യ കേന്ദ്രമായി തൃക്കാക്കരയെ മാറ്റാന്‍ ബ്ലിസ് സിറ്റി യാഥാര്‍ത്ഥ്യമാക്കും.

മുഴുവന്‍ കുടുംബങ്ങള്‍ക്കും  കുടിവെള്ളം, മാലിന്യമുക്ത പ്രദേശമാക്കും, കാക്കനാട് ജില്ലാ ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സര്‍ക്കാര്‍ ആശുപത്രി, എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍. തൃക്കാക്കരയെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന പ്രദേശമായി വളര്‍ത്തിയെടുക്കുമെന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം എല്‍ഡിഎഫ്  കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

പ്രാദേശിക കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കും. വെള്ളക്കെട്ട് പരിഹരിക്കും, ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവര്‍ക്ക് സൗജന്യ നിയമ സഹായ വേദി രൂപീകരിക്കും  തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com