വിജയ് ബാബു/ഫയൽ
വിജയ് ബാബു/ഫയൽ

വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍; പരിഗണിക്കുക പുതിയ ജഡ്ജി

ജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യൻ തോമസായിരിക്കും ഹരജി പരിഗണിക്കുക


കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യൻ തോമസായിരിക്കും ഹരജി പരിഗണിക്കുക. ജഡ്ജിമാരുടെ പരിഗണന വിഷയത്തിൽ ഇന്നു മുതൽ മാറ്റം വരുന്നതിനെ തുടർന്നാണ് ഇത്.

നാളെ കൊച്ചിയിലെത്തുമെന്നാണ് വിജയ് ബാബു അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. പ്രതി നാട്ടിലെത്തിയശേഷം  ജാമ്യ ഹർജി പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിൻറെ പകർപ്പ് പ്രതി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻറെ ശക്തമായ എതിർപ്പ് കാരണം അറസ്റ്റ് വിലക്കാൻ കോടതി തയ്യാറായില്ല. ഇതോടെ എത്തിയാൽ അറസ്റ്റിലാവുമെന്ന സ്ഥിതിയായതോടെ മടങ്ങിവരാനുള്ള തീരുമാനം വിജയ് ബാബു നീട്ടിയിരിക്കുകയാണ്. 

മാർച്ച് 16നും 22നും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബായിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത് എങ്കിലും നിയമനടപടി ഭയന്നാണ് പോയതെന്നാണ് പ്രോസിക്യൂഷൻറെ നിലപാട്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com