മുന്നാക്ക സംവരണം കോണ്‍ഗ്രസ് ഏറെക്കാലമായി ആവശ്യപ്പെടുന്നത്; സ്വാഗതം ചെയ്ത് കെ സുധാകരന്‍

സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു
കെ സുധാകരന്‍ / ഫയല്‍
കെ സുധാകരന്‍ / ഫയല്‍

കണ്ണൂര്‍: സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുന്നാക്ക സംവരണം കോണ്‍ഗ്രസ് വളരെ മുമ്പേ തന്നെ ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ നിലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുത്. 

ഇത് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. നിലവില്‍ ലഭിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ക്ക് പോറലേല്‍പ്പിക്കാതെ തന്നെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുക എന്നത് അനിവാര്യമാണ്.  സാമൂഹിക നീതിയാണ് എന്നും കെ സുധാകരന്‍ പറഞ്ഞു.

വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് യെച്ചൂരി

സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വരുമാന പരിധിയായ 8 ലക്ഷം വളരെ കൂടുതലാണ്. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്. എട്ട് ലക്ഷം പരിധി ആയി‌ സ്വീകരീച്ചാൽ അർഹിക്കാത്തവർക്കും സംവരണം ലഭിക്കാനിടയാകും. ഭൂമിയുടെ‌ കാര്യത്തിലും ഇത് ബാധകമാണ് .സിപിഐഎം പാർലമെന്റിലും ഇക്കാര്യം എതിർത്തതാണ് എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com