'ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചത് ആരുടെ തീരുമാനം?; പ്രതിഷേധം കനത്തപ്പോള്‍ പിന്‍മാറിയത് നാണക്കേടായി; പാര്‍ട്ടിക്ക് അരശതമാനം വോട്ടുണ്ടാക്കിയിട്ട് മതി ഇടതുബദല്‍'

ഇടതുബദല്‍ ഉണ്ടാക്കാന്‍ നടക്കുകയാണ് ദേശീയ നേതാക്കള്‍. ഇവര്‍ ചെയ്യേണ്ടത് പാര്‍ട്ടിക്ക് അരശതമാനം വോട്ടുണ്ടാക്കുകയാണ് വേണ്ടത്
സിപിഐ സംസ്ഥാ സമ്മേളനം/ ഫെയ്‌സ്ബുക്ക്‌
സിപിഐ സംസ്ഥാ സമ്മേളനം/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍  റവന്യൂവകുപ്പിനെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. പ്രതിഷേധം കനത്തപ്പോള്‍ പിന്‍മാറിയത് നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു. കൃഷി, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പിനെതിരെയും വലിയ തോതില്‍ വിമര്‍ശനമുണ്ടായി. ചില പൊലീസുകാര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. മന്ത്രി ജിആര്‍ അനിലിന് പോലും നീതി കിട്ടിയില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

കേന്ദ്രനേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ഇടതുബദല്‍ ഉണ്ടാക്കാന്‍ നടക്കുകയാണ് ദേശീയ നേതാക്കള്‍. ഇവര്‍ ചെയ്യേണ്ടത് പാര്‍ട്ടിക്ക് അരശതമാനം വോട്ടുണ്ടാക്കുകയാണ് വേണ്ടത്
എന്നായിരുന്നു മലപ്പുറത്തുനിന്നെത്തിയ പ്രതിനിധികളുടെ പരിഹാസം. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ കാലത്തിനനുയോജ്യമായ നേതാക്കള്‍ വേണമെന്നും വിമര്‍ശനമുയര്‍ന്നു.

ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്നും  മന്ത്രി ജി ആര്‍ അനിലിന്  പോലും നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.സിപിഐ ,സിപിഎമ്മിന്റെ അടിമയാകരുത്.കൃഷി വകുപ്പിന്റേത് മോശം പ്രവര്‍ത്തനമാണ്. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികള്‍ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധപരിപാടികളും ഒഴിവാക്കി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമാണെന്നും ഇടതുഐക്യം ദൃഡപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് മറക്കാനാകില്ലെന്നും കാനം അനുശോചിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com