കണ്ണൂര്‍: കണ്ണൂരില്‍ ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ച നിരവധി മാരകായുധങ്ങള്‍ പൊലീസ് പിടികൂടി. വിളക്കോട് മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നാണ് വടിവാളുകള്‍ ഉള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍ കണ്ടെടുത്തത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു മാരകായുധങ്ങള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
ഏഴു വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. മുഴക്കുന്ന് എസ്ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആയുധങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ