ഡ്രൈ ഡേയിൽ മദ്യ വിൽപ്പന; സ്കൂട്ടറിൽ കറങ്ങി ആവശ്യക്കാർക്ക് നൽകും; പിടിയിൽ

ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ബെവ്കോ അവധി ദിവസങ്ങളിൽ അനധികൃത മദ്യക്കച്ചവടം നടത്തിയയാള്‍ പിടിയിൽ. എലത്തൂർ സ്വദേശി ആശാരിപ്പുരക്കൽ ഷിനോജ് (50) ആണ് പിടിയിലായത്. 12 കുപ്പി നെപ്പോളിയൻ ബ്രാൻഡ് ഇന്ത്യൻ നിർമിത വിദേശ മദ്യവും ചില്ലറ വിൽപ്പന നടത്തിയിരുന്ന മാക്ഡവൽസ് ബ്രാൻഡ് മദ്യവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 

ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അബ്കാരി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഡ്രൈ ഡേ ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് ഇയാൾ മദ്യം വിറ്റത്. ബെവ്കോ ഔട്ട്ലറ്റിൽ നിന്നു മദ്യം വാങ്ങി ആവശ്യക്കാർ പറയുന്ന സ്ഥലത്ത് ഷിനോജ് എത്തിക്കും. മൊത്തമായും ചില്ലറയായുമാണ് വിൽപന. വിൽപ്പനയ്ക്കായി സ്കൂട്ടറിലാണ് മദ്യം സ്റ്റോക് ചെയ്യുന്നത്. ചില്ലറ വിൽപ്പനയ്ക്കുള്ളത് അരയിലാണ് വയ്ക്കാറുള്ളത്. 

500 മുതൽ 600 രൂപ വരെ ഈടാക്കിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എലത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കോരപ്പുഴ ഭാഗങ്ങളിലും മദ്യ വിൽപ്പനയ്ക്കെത്തിയപ്പോഴാണു ഷിനോജ് പൊലീസിന്റെ വലയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com