റോസ്‌ലിയോട് ക്രൂരത കുറഞ്ഞു, അതിനാല്‍ ദേവപ്രീതി കിട്ടിയില്ലെന്ന് ഷാഫി; പത്മയെ ജീവനോടെ വെട്ടിനുറുക്കി; പ്രതികളുടെ കുറ്റസമ്മതം

രണ്ടാമത്തെ നരബലിക്കായി എത്തിച്ച പത്മയോട് കൂടുതല്‍ ക്രൂരത കാട്ടാന്‍ ഷാഫി ആവശ്യപ്പെട്ടു
പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവര്‍
പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവര്‍

കൊച്ചി: ആദ്യനരബലിയില്‍ ഫലം കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫി രണ്ടാമത്തെ കൊലപാതകം നടത്തിച്ചതെന്ന് പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും പൊലീസിനോട് പറഞ്ഞു. ക്രൂരത കുറഞ്ഞുപോയതുകൊണ്ടാണ് ആദ്യ നരബലിയില്‍ ദേവപ്രീതി കിട്ടാതെ പോയത്. റോസ്‌ലിയെ വേഗത്തില്‍ കൊലപ്പെടുത്തിയതാണ് ഫലം ഇല്ലാതാക്കിയത്. റോസ്‌ലിയെ കൊലപ്പെടുത്തിയപ്പോള്‍ ക്രൂരത കുറഞ്ഞുപോയെന്നും ഫാഷി ഭഗവല്‍ സിങ്ങിനോടും ലൈലയോടും പറഞ്ഞു. 

അതുകൊണ്ടു തന്നെ രണ്ടാമത്തെ നരബലിക്കായി എത്തിച്ച പത്മയോട് കൂടുതല്‍ ക്രൂരത കാട്ടാന്‍ ഷാഫി ആവശ്യപ്പെട്ടു. പത്മയുടെ ശരീരം 56 കഷണങ്ങളാക്കിയത് ഇതിന്റെ പേരിലാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ശരീരം വെട്ടിനുറുക്കുമ്പോള്‍ പത്മയ്ക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. 

ഷാഫിയാണ് പത്മയുടെ കഴുത്ത് അറുത്തത്. തെളിവു നശിപ്പിക്കാനായി 56 കഷണങ്ങളായി മുറിച്ച ശരീരഭാഗങ്ങള്‍ ബക്കറ്റുകളില്‍ നിറച്ചു. വീടിന്റെ വടക്കുവശത്തെ പറമ്പില്‍ നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയില്‍ രാത്രി വൈകി കുഴിച്ചുമൂടി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി റോസ് ലിയെ അ#്ചു കഷണമായാണ് വെട്ടുമുറിച്ച് മറവു ചെയ്തത്. 

മുഹമ്മദ് ഷാഫി കുട്ടികളെയും വലയിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തുവെന്നാണ് വിവരം. ഷാഫിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളും വിശദമായി അന്വേഷിച്ചു വരികയാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com