ബഫര്‍സോണ്‍: കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നടപ്പാക്കാനുള്ള വിധിക്കെതിരെയാണ് കേരളം പുനഃപരിശോധന ഹര്‍ജി നല്‍കിയത്
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും, ബഫര്‍ സോണ്‍ വിധി സംസ്ഥാനത്തെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ പരാമര്‍ശിച്ചു. 

തുടര്‍ന്നാണ് ബഫര്‍സോണുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെത്തന്നെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് കേരളം പുനഃപരിശോധന ഹര്‍ജി നല്‍കിയത്. 

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫർസോൺ നടപ്പാക്കുന്നതും പിന്നീട് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കുന്നത് ഭരണഘടന നൽകുന്ന  ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. വിധി നടപ്പാക്കുന്നത് ആദിവാസി മേഖലകളെ അടക്കം ബാധിക്കുമെന്നും ഹർജിയിൽ കേരളം വാദിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com