ആഘോഷങ്ങൾ ഒഴിവാക്കി, പൂജയും പ്രാർത്ഥനകളുമായി മാതാ അമൃതാനന്ദമയിക്ക് 69ാം പിറന്നാൾ

മാതാഅമൃതാനന്ദമയിയെ കാണാൻ ആയിരങ്ങളാണ് അമൃതപുരിയിൽ എത്തിയത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കൊല്ലം; മാതാ അമൃതാനന്ദമയിയുടെ 69ാം പിറന്നാൾ ഇന്നലെ ആഘോഷിച്ചു. കൊല്ലം  അമൃതപുരിയിലെ ആശ്രമത്തിൽ വച്ച് ആഘോഷങ്ങൾ ഒഴിവാക്കിക്കൊണ്ടായിരുന്നു പിറന്നാൾ. മാതാഅമൃതാനന്ദമയിയെ കാണാൻ ആയിരങ്ങളാണ് അമൃതപുരിയിൽ എത്തിയത്. 

രാവിലെ 5 മുതൽ അമൃതപുരി ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥന ആരംഭിച്ചു. ലളിത സഹ്രസനാമാർച്ചന, ഗണപതി ഹോമം, നവഗ്രഹ ഹോമം, മൃത്യുഞ്ജയ ഹോമം, സത്സംഗം, പാദപൂജ, ഭജന, വിശ്വശാന്തി പ്രാർത്ഥന എന്നിവ നടന്നു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തിൽ പാദുക പൂജയും നടന്നു. തുടർന്ന് പ്രസാദവിതരണവും ഉണ്ടായിരുന്നു.

സ്വന്തം ജീവിതത്തിലും സമൂഹത്തിലും മനുഷ്യൻ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിടവുകളും വേർതിരിവുകളുമാണ് എല്ലാ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. സുഖവും സൗഭാഗ്യവുമെല്ലാം ഈശ്വരന്റെ ദാനമാണ്. യഥാർത്ഥ പ്രേമം ഉണ്ടെങ്കിലേ ഈശ്വരനും പ്രകൃതിയും മനുഷ്യനിൽ അനുഗ്രഹം ചൊരിയുകയുള്ളൂവെന്നും അമൃതാനന്ദമയി കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com