കോട്ടയം: പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
പിപിഇ കിറ്റ് ധരിച്ചായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്. കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. കോട്ടയം ഡിസിസി ഓഫീസിന് സമീപത്ത് കാത്തുനിന്ന പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശുകയായിരുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ