ബാറിലെ വെടിവെപ്പ് മദ്യലഹരിയിലെ 'ഷോ ഓഫ്'; പരാതി നല്‍കാന്‍ വൈകിയതില്‍ ബാര്‍ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം

പരാതി വൈകിയ സാഹചര്യം പരിശോധിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി
റോജിന്‍ വെടിയുതിര്‍ക്കുന്നു/ ടിവി ദൃശ്യം
റോജിന്‍ വെടിയുതിര്‍ക്കുന്നു/ ടിവി ദൃശ്യം

കൊച്ചി: കുണ്ടന്നൂര്‍ ബാറിലെ വെടിവെയ്പ്പ് കേസില്‍ അറസ്റ്റിലായ റോജിന്‍ വധശ്രമക്കേസിലെ പ്രതിയെന്ന് പൊലീസ്. വെടിവെച്ചത് മദ്യലഹരിയിലെ ഷോ ഓഫ് ആണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. 

തോക്ക് അഭിഭാഷകനായ ഹാറോള്‍ഡ് ജോസഫിന്റേതാണ്. പരാതി നല്‍കാന്‍ വൈകിയതില്‍ ബാര്‍ ജീവനക്കാര്‍ക്കെതിരെയും അന്വേഷിക്കുന്നുണ്ട്. പരാതി വൈകിയ സാഹചര്യം പരിശോധിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. 

പ്രതി റോജിനെ വെടിവെപ്പ് നടന്ന ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മരട് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് ബാറിലെത്തിച്ച് തെളിവെടുത്തത്. വെടിയുതിര്‍ത്ത തോക്ക് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. 

ബാറില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടയുടെ ഒരു ഭാഗവും കണ്ടെടുത്തു. ഇത് ബാലിസ്റ്റിക് പരിശോധനയ്ക്ക് വിധേയമാക്കും. വധശ്രമം, ആയുധ നിയമം എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 

ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു കുണ്ടന്നൂരിലെ ബാറില്‍ മദ്യപിച്ച ശേഷം റോജിന്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവിടെ നിന്നും പ്രതികള്‍ ഓട്ടോയില്‍ കയറിപ്പോയി. സിസിടിവി ദൃശ്യങ്ങള്‍ നോക്കി പ്രതികളെ മനസ്സിലാക്കിയ പൊലീസ്, ആലപ്പുഴയില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്. 

തുടര്‍ന്ന് മരട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പ്രതികളെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാറിലെ വെടിവെപ്പിന് പിന്നില്‍ മറ്റെന്തെങ്കിലും വിഷയമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മദ്യലഹരിയിലാണ് വെടിയുതിര്‍ത്തതെന്നാണ് റോജിന്‍ പൊലീസിനോട് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com